പൊന്നാനി: വിശ്വാസ സംരക്ഷണയാത്ര നടത്താൻ കോൺഗ്രസ് മത സംഘടനയാണോയെന്ന് മന്ത്രി കെ ടി ജലീൽ ചോദിച്ചു..സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ബി.ജെ.പിയും ഒരേ അജണ്ടയുമായാണ് യാത്ര നടത്തുന്നത്. മതനിരപേക്ഷതയുടെ പക്ഷത്തുനിൽക്കേണ്ട കോൺഗ്രസ് എന്തിന് ആർ.എസ്.എസ്സിന്റെ ബി ടീമും ബി ജെ പിയുടെ അടുക്കളക്കാരനുമാകുന്നു. പെണ്ണിനെ മഹത്വത്തോടെയാണ് എല്ലാ മതങ്ങളും കാണുന്നത്. മാതാവിന്റെ കാൽപ്പാദങ്ങൾ പതിഞ്ഞാൽ പള്ളിയും ക്ഷേത്രവും വിശുദ്ധി നഷ്ടപ്പെടുന്നതിന് ഇടവരുത്തുമെന്നത് യുക്തിഹീനമാണ്.
എരിയ കമ്മിറ്റി അംഗം ടി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഭാസ്, വിജു നായരങ്ങാടി, കെ ടി.. സതീശൻ, രജീഷ് ഊപ്പാല, വി.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.