മലപ്പുറം: ജലീലിനെ മന്ത്രിയായി അംഗീകരിക്കില്ലെന്നും രാജിവയ്ക്കും വരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് തവനൂരിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിക്കും. ബന്ധു നിയമനത്തിൽ ജയരാജനെ പോലും രാജിവയ്പ്പിച്ച മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് പലതിന്റെയും ഇടയിലെ പാലമായി ജലീൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ്. ചങ്ങരംകുളത്ത് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരെ സ്റ്റേഷനകത്ത് മർദ്ദിച്ച പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം. മന്ത്രി ജലീൽ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നും വി.വി പ്രകാശ് ആവശ്യപ്പെട്ടു.