മഞ്ചേരി: കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ ജാഥകൾ കേരള രാഷ്ട്രീയത്തിൽ പുത്തനുണർവ് സമ്മാനിക്കുമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. നവോത്ഥാന പ്രസ്ഥാനം കോൺഗ്രസിന്റേതാണ്. അതിനവകാശവാദമുന്നയിച്ച് ആരും എട്ടുകാലി മമ്മൂഞ്ഞാവേണ്ടതില്ലെന്നും ആര്യാടൻ പറഞ്ഞു.ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തി രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി.പ്രകാശ് അദ്ധ്യക്ഷനായി. കെ.പി.സി.സി.സെക്രട്ടറി വി.എ.കരീം, ഇ.മുഹമ്മദ് കുഞ്ഞി, മംഗലം ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ, ഡി.സി.സി.ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, വീക്ഷണം മുഹമ്മദ്, സക്കീർ പുല്ലാര, അജീഷ് എടാലത്ത്, ടി.കെ.അലവിക്കുട്ടി, പി.സി.വേലായുധൻ കുട്ടി, വല്ലാഞ്ചിറ ഹുസ്സൈൻ, ഹനീഫ പുല്ലൂർ, എം.ഹരിപ്രിയ, പറമ്പൻ റഷീദ്, അഡ്വ. ബീന ജോസഫ്, ടി.പി.വിജയകുമാർ, സംസാരിച്ചു.
പക്ഷികളെ വേട്ടയാടുന്നത