nn
മൊയ്തുട്ടി

പെരിന്തൽമണ്ണ: പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ 42 കാരനെ അറസ്റ്റു ചെയ്തു. പാതായ്ക്കര മണ്ണേങ്ങൽതൊടി മൊയ്തുട്ടിയെയാണ് (42) വനിതാ എസ്.ഐ. രമാദേവി അറസ്റ്റു ചെയ്തത്. ട്യൂഷന് പോകുന്നിടത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പീഡന ശ്രമം നടന്നത്. രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.