തിരൂരങ്ങാടി: മതസാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിയും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അകാദമിക് പ്രവർത്തക സമിതി അംഗവുമായ കോഴിച്ചെന സ്വദേശി കരുമ്പിൽ അബ്ദുൽകരിം മുസ്ലിയാർ (74) നിര്യാതനായി. വാളക്കുളം, കുണ്ടുകുളം മഹല്ല് ഖത്തീബ്, മേലേ കോഴിച്ചെന ടൗൺ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ബി.എച്ച് മദ്രസാ സദനത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (യു.എ.ഇ), ഹഫ്സത്ത്, സുഹറ, ഷെരീഫ, സൽമ, മറിയം, സലീന. മരുമക്കൾ: അബൂബക്കർ (കോഴിച്ചെന), യൂസുഫ് (പെരുമ്പാവൂർ), സെയ്തലവി (വാളക്കുളം), പരേതനായ സെയ്തലവി (ഊരകം), നസിറുദ്ധീൻ (എടരിക്കോട്), മൊയ്തീൻകുട്ടി (പുതുപ്പറമ്പ്), ഫാത്തിമ (പൂക്കിപ്പറമ്പ്). കബറടക്കം ഇന്ന് കാലത്ത് 8.30 ന് പാലച്ചിറമാട് ജുമാ മസ്ജിദിൽ.