basheer
basheer

എടവണ്ണ: തൊഴിലാളിയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കര നെല്ലിക്കുത്ത് സ്വദേശി ബഷീറിനെ (38) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എടവണ്ണ ബസ് സ്റ്റാൻഡിന് മുൻവശത്തെ സരോവർ ഹോട്ടലിലെ പാചക തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഉടമ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ്: ഉണ്ണി പാത്തു. ഭാര്യ: സീനത്ത് (കരുളായി). മക്കൾ: സ്വാലിഹ്, സലിം, സ്വാലിഹ. സഹോദരങ്ങൾ: മുനീർ, മുഹമ്മദ്, സഫിയ, സുലൈഖ, ജമീല.