പെരിന്തൽമണ്ണ: പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായുളള വ്യത്യസ്ത കേസുകളിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പാതായ്ക്കര കോവിലകംപടി താണിയൻ റഷീദ്(38), ഇരുമ്പാല കല്ലിങ്ങൽത്തൊടി മുഹമ്മദ് റഫീഖ്(34) എന്നിവരെയാണ് സി.ഐ ടി.എസ്. ബിനു, എസ്.ഐ. മഞ്ജിത്ലാൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 12 വയസുകാരനെ പീഡിപ്പിച്ച കേസിൽ റഷീദിനെയും എട്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ മുഹമ്മദ് റഫീഖിനെയുമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇരുവർക്കുമെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.