പെരിന്തൽമണ്ണ: പ്രമേഹം- കുടുംബമുണ്ട് കൂടെ എന്ന പ്രമേയവുമായി പെരിന്തൽമണ്ണ മൗലാനാ ആശുപത്രി എൻഡോക്രൈനോളജി വിഭാഗവും ഐ.എം.എയും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ ജനകീയ പരിപാടികൾക്ക് തുടക്കമായി. മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ.സീതി ഉദ്ഘാടനം ചെയ്തു. മൗലാന നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ജനകീയ ബോധവൽക്കരണ നാടകം ആകർഷകമായി. പ്രമേഹത്തെ കുറിച്ചുള്ള പ്രദർശനവും നടന്നു. നവംബർ 25ന് രാവിലെ ഒമ്പതിന് മൗലാന ഓഡിറ്റോറിയത്തിൽ ടൈപ്പ് വൺ പ്രമേഹരോഗികളുടെ കുടുംബ സംഗമം നടത്തും. മൗലാന ഹോസ്പിറ്റൽ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. അനീഷ് അഹമ്മദ്, ഡോ. ഫെബിന സീതി, ഡോ. ജാസിം മുഹമ്മദ്, വി.കെ. ഷംന , ഡാനിഷ്, സുധാ ശ്രീജേഷ് എന്നിവർ കുടുംബ സംഗമത്തിൽ വിഷയങ്ങൾ അവതരിപ്പിക്കും.