വളാഞ്ചേരി: വളാഞ്ചേരി നഗരസഭ മീമ്പാറ 28 ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാല് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നവും അനുവദിച്ചു. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി അസ്മാബി പാറയ്ക്കലിന് കപ്പും സോസറും യു.ഡി.എഫ്. സ്ഥാനാർഥി എം. ഫാത്തിമ നസിയയ്ക്ക് കോണി, ജനകീയമുന്നണി സ്ഥാനാർത്ഥി കെ.പി. മുനീറയ്ക്ക് കുട, സ്വതന്ത്ര സ്ഥാനാർത്ഥി ശ്യാമളയ്ക്ക് അലമാര ചിഹ്നങ്ങളാണ് അനുവദിച്ചത്. ഈ മാസം 29 നാണ് ഉപതിരഞ്ഞെടുപ്പ് . വോട്ടെണ്ണൽ 30നു നടക്കും. ഡിസംബർ അഞ്ചോടെ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. നഗരസഭ ചെയർപേഴ്സണും മീമ്പാറ ഡിവിഷൻ കൗൺസിലറുമായിരുന്ന എം. ഷാഹിന രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.