പെരിന്തൽമണ്ണ: പുഴക്കാട്ടിരി പാറക്കോട്ടിൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ സന്ദർശിച്ചു. ചാച്ചാ നെഹ്റുവിനോടുള്ള ആദരസൂചകമായി വിദ്യാർത്ഥികൾ വരച്ച ചിത്രവും പനിനീർ പൂച്ചെണ്ടുകളും ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. നിരവധി കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞെത്തി. വിദ്യാർത്ഥികൾക്കായി അദ്ധ്യാപകർ കഥാവതരണത്തോടും നാടൻ പാട്ടോടും കൂടി അസംബ്ളി അവതരിപ്പിച്ചു. കുട്ടികൾക്കായി സിനിമാ പ്രദർശനവും നടന്നു.