തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർസർവകലാശാല വെയ്റ്റ് ലിഫ്റ്റിംഗ്,ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 17 മുതൽ 20 വരെ നടത്തുന്നു . വെയ്റ്റ് ലിഫ്റ്റിംഗ് കാലിക്കറ്റ് സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നാലുദിവസങ്ങളിലായാണ് നടത്തുന്നത് . 17 നു 11 മണിമുതൽ 55 കിലോ ,61കിലോ വിഭാഗങ്ങളും 18 നു 9 മണിമുതൽ 67കിലോ, 73 കിലോ , 81കിലോ മത്സരവിഭാഗങ്ങളും 19 നു രാവിലെ 9മുതൽ 89 കിലോ ,96 കിലോ ,102 കിലോ മത്സരങ്ങളും 20 നു രാവിലെ 9 മുതൽ 109 കിലോയും അതിനുമുകളിലുള്ള മത്സരവിഭാഗങ്ങളും നടത്തും . മത്സരയിനമായ ബോഡിബിൽഡിംഗ് ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയിൽ 17 മുതൽ 19 വരെ വൈകിട്ട് അഞ്ചു മുതൽ വിവിധ വിഭാഗങ്ങളിലായി നടത്തും.