mm
കലാസാഹിത്യസംഘം മലപ്പുറം കൺവെൻഷൻ ഡോ.ശശിധരൻ ക്ലാരിഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം:പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ഏരിയാ കൺവെൻഷനും കാവ്യസന്ധ്യയും എൻ.ജി.ഒ യൂണിയൻ ഓഡിറ്റോറിയത്തിലെ എം.എൻ.പാലൂർ നഗറിൽ നടന്നു.
കൺവെൻഷൻ ഡോ.ശശിധരൻ ക്ലാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി ഹനീഫ രാജാജി ആമുഖഭാഷണം നടത്തി. കെ.വി.ബാലകൃഷ്ണൻ, പി.വി.നാരായാണൻകുട്ടി, അഡ്വ.കെ.വി.ശിവരാമൻ, എ. ശ്രീധരൻ, ആശ കല്ലുവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
മണമ്പൂർ രാജൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാവ്യസന്ധ്യയിൽ ജി.കെ. രാംമോഹൻ, ഡോ.എസ്.സഞ്ജയ്, അജിത്രി, കെ.വിഷ്ണുനാരായണൻ, സി.പി.ബൈജു, സുരേഷ് ചെമ്പത്ത്, അശോക് കുമാർ പെരുവ, അനിൽ കെ.കുറുപ്പൻ, സുരേഷ്‌ തെക്കീട്ടിൽ, വിനോദ് പൂക്കളത്തൂർ, പി.പരിമള, ബാപ്പു കൂട്ടിലങ്ങാടി, ടി.കെ. ബോസ്, എ.പി. മോഹൻദാസ്, എ.ബാബു, സി.രാധാകൃഷ്ണൻ എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു.