വളാഞ്ചേരി: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ 23ന് ആഘോഷിക്കുന്ന തൃക്കാർത്തിക മഹോത്സവത്തിന്റെ കലവറ നിറയ്ക്കൽ ക്ഷേത്രം ട്രസ്റ്റി എം.വി.അച്യുതവാരിയരും മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ.ശിവശങ്കരനും ചേർന്ന് ഉദ്ഘാടനം ചെയ്തു. 23 ന് രാവിലെ മൂന്നിന് നടത്തുന്ന തൃക്കാർത്തിക ദീപ പ്രോജ്വലനം നെയ്വിളക്കായിട്ടാണ് ഈ വർഷം ആചരിക്കുന്നത്. പിറന്നാൾ സദ്യയ്ക്കു വേണ്ട വലിയ പന്തലടക്കം മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.