ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയന്റെ നേതൃത്വത്തിൽ പെരൂമ്പത്തൂർ ശാഖയിലെ ശിവദാസന്റെ വീടിന്റെ മേൽക്കൂര നിർമ്മാണം ആരംഭിച്ചു. യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ട്, കൗൺസിലർ ജയപ്രകാശ് ചെമ്മന്തിട്ട, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബോബി എടക്കര, പ്രസിഡന്റ് ഓമനക്കുട്ടൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എസ്.എൻ. വിനോദ് എടക്കര, വിനീഷ് മുതുകാട് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.