പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥിയെ വശീകരിച്ച് കൊണ്ട് പോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയിൽ താഴെക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കളകണ്ടത്തിൽ മുഹമ്മദ് റാഫി (23), കിഴക്കേക്കര ഫൈസൽ (28) എന്നിവരെയാണ് സി.ഐ. ടി.എസ്. ബിനു, എസ്.ഐ. മഞ്ജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് സ്കൂളിൽ വൈകി എത്തിയതിന് പുറത്ത് നിറുത്തിയ കുട്ടിയെ വശീകരിച്ച് മാരമ്പറ്റ പന്നിക്കുളത്തിന് അടുത്ത് വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വഴങ്ങാതിരുന്ന കുട്ടിയെ ഒന്നാം പ്രതി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു