മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ സമുച്ചയമായ എഡ്യുപാർക്ക് ഡിസംബർ 17ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നാടിന് സമർപ്പിക്കും.
ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
മഅ്ദിൻ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ കാമ്പസിൽ ആർട്സ് ആന്റ് സയൻസ് കോളേജ്, ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ആംബിൾ ഷോർ ഡെസ്റ്റിറ്റ്യൂട്ട് ഹോം, കോളേജ് ഓഫ് ഇസ്ലാമിക് ദഅ്വ, സയ്യിദ് ജലാലുദ്ധീൻ ബുഖാരി മസ്ജിദ്, ടെക്നോറിയം റെസിഡൻഷ്യൽ സ്കൂൾ, സൈടെക് ആന്റ് മെഡ് പാർക്ക്, ഹയർ സെക്കൻഡറി സ്കൂൾ, സ്പെഷ്യൽ സ്കൂൾ ഫോർ ബ്ലൈൻഡ്, ടെയ്ലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
5000 വിദ്യാർത്ഥികൾക്ക് ഒരേ സമയം താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. മഅ്ദിൻ വൈസനിയത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന നാലാമത്തെ കാമ്പസാണിത്.