nn

പരപ്പനങ്ങാടി: സി.പി.എം, ലീഗ് സംഘർഷം നിലനിൽക്കുന്ന പരപ്പനങ്ങാടി ഒട്ടുമ്മലിൽ സി.പി.എം പ്രവർത്തകനും സഹോദരനും വെട്ടേറ്റു. ഒട്ടുമ്മൽ സൗത്ത് കുന്നുമ്മൽ അസൈനാറിനും (28), സഹോദരൻ മുനീറിനുമാണ് (26) വെട്ടേറ്റത്. ഇന്നലെ രാവിലെ അഞ്ചിന് മത്സ്യബന്ധനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് പതിയിരുന്ന പത്തോളം പേരടങ്ങിയ സംഘം അസൈനാറെ ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ മുനീറിനും വെട്ടേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ മുസ്‌ലിം ലീഗാണെന്ന് സി.പി.എം ആരോപിച്ചു. ഏതാനും മാസമായി ഇവിടെ സി.പി.എം- ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്.