bb
.

തിരൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ആന്റ് റിസർച്ച് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം 19 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആലത്തിയൂരിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.ടി. വാസുദേവൻ നായർ , എം.എൽ.എ മാരായ സി. മമ്മുട്ടി, എ.പി അനിൽകുമാർ, വി. അബ്ദുറഹിമാൻ, ആബിദ് ഹുസൈൻ തങ്ങൾഎന്നിവർ പങ്കെടുക്കും.

ആലത്തിയൂർ ചമ്രവട്ടം റോഡരികിൽ ഏഴര ഏക്കർ സ്ഥലത്ത് 75000 സ്ക്വയർ ഫീറ്റിലാണ് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തോടെ ആശുപത്രി നിർമ്മിച്ചത്. 5500 ഓളം അംഗങ്ങളിൽ നിന്നായി 35 കോടിയോളം രൂപയോളം ഓഹരി മൂലധനം ജനകീയ ഷെയർ സമാഹരണത്തിലൂടെ സ്വരൂപിച്ചിരുന്നു. മെഡിക്കൽ കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ.വി.പി. ശശിധരന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്വാഷ്വാലിറ്റി, എമർജൻസി വിഭാഗം, ഐ.സി.യു, ആധുനിക നിലയിൽ സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി ഭരണ സമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി. ജ്യോതിഭാസ് , ഡയറക്ടർമാരായ എ. ശിവദാസൻ, പി. രാജു, എ. പി. സുദേവൻ, സി.കെ. ബാവക്കുട്ടി, സെക്രട്ടറി ശുഹൈബ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.