shameer
ഷമീർ

വളാഞ്ചേരി: മൂച്ചിക്കൽ കല്യാംവളപ്പിൽ ഓണിയിൽ കെ.വി.ഷമീർ (32) യു.എ.ഇ യിൽ നിര്യാതനായി. ഹൃദയസ്തംഭനമാണ് മരണ കാരണം. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. അബുദാബിയിലെ പെട്രോളിയം കമ്പനിയാായ അഡ്‌നോക്കിൽ ഡ്രൈവറായിരുന്നു. അഞ്ചുമാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്.

ഭാര്യ : നമ്പ്രത്ത് ഷഫ്ന (വെണ്ടല്ലൂർ). മകൻ: അൽഫാൻ. പിതാവ്: ഓണിയിൽ മൂസക്കുട്ടി. മാതാവ് : മുതുവാട്ടിൽ ഖദീജ. സഹോദരങ്ങൾ: ഷഫീഖ് (അൽഐൻ), സുഹറ (ആലൂർ). മൃതദേഹം നാട്ടിലെത്തിച്ച ശേഷം കാട്ടിപ്പരുത്തി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.