വളാഞ്ചേരി: എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയൻ അയ്യപ്പഭക്തന്മാർക്കായി നടത്തുന്ന അന്നദാന ക്യാമ്പിനു വട്ടപ്പാറ നാരായണഗിരിയിൽ തുടക്കമായി. ക്യാമ്പ് വളാഞ്ചേരി എസ്.എച്ച്.ഒ. പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലകാലം 41 ദിവസം അയ്യപ്പ ഭക്തന്മാർക്കായി അന്നദാനം നടത്തും. വർഷംതോറും നടത്തിവരാറുള്ള അന്നദാനത്തിനാണ് ഇത്തവണയും തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഷിജു വൈക്കത്തൂർ സ്വാഗതം പറഞ്ഞു.
ബാബു പന്തീരാങ്കാവ്, അഭിനവ് മാഹി, മണി കാടാമ്പുഴ, മോഹൻദാസ് പൂതേരി, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, ഉണ്ണി തിരുനിലം എന്നിവർ പ്രസംഗിച്ചു.