നിലമ്പൂർ: മണ്ഡലകാലത്തെ ആദ്യദിനമായിരുന്നിട്ടും ഇന്നലെ മേഖലയിൽ ശബരിമലയ്ക്ക് മാലയിട്ടവർ അപൂർവ്വം. നിലമ്പൂരിലെ ക്ഷേത്രങ്ങളിലും മാലയിടാനെത്തിയവർ വിരലിലെണ്ണാവുന്നവർ മാത്രം. വൃശ്ചികം ഒന്നായതിനാൽ ക്ഷേത്രങ്ങളിൽ സ്ത്രീകളടക്കമുള്ളവരുടെ തിരക്കുണ്ടായിരുന്നു. എങ്കിലും ശബരിമലയ്ക്ക് മാലയിടാനെത്തിയവരുടെ കുറവ് എല്ലായിടത്തും ദൃശ്യമായിരുന്നു. വിരാഡൂർ ക്ഷേത്രത്തിൽ ഇന്നലെ 16 പേർ മാത്രമാണ് മാലയിടാനെത്തിയത്. സാധാരണ വൃശ്ചികം ഒന്നിന് മാലയിടാൻ ശീട്ടാക്കുന്നവരുടെ നീണ്ട നിര കാണാറുണ്ടായിരുന്നു. ഇത്തവണത്തെ അനിശ്ചിതത്വം തുടരുമെന്നു തന്നെയാണ് കരുതുന്നത്.