കോഡൂർ: ഗ്രാമപ്പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും കീഴിലുള്ള ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലും ജൈവപച്ചക്കറിക്കൃഷി തുടങ്ങി. പാലയ്ക്കലിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്‌കൂളിലൊരുക്കിയ കൃഷിയുടെ പരിപാലനം അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ വിദ്യാർഥികളാണ് നിർവഹിക്കുക. പദ്ധതിക്കാവശ്യമായ ഗ്രോബാഗ്, വിത്ത്, വളം എന്നിവ കുടുംബശ്രീയുടെ അഗ്രോ തെറാപ്പി സ്‌കീമിന്റെ ഭാഗമായി ജില്ലാമിഷനിൽ നിന്നാണ് നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിർവഹിച്ചു. സി.ഡി.എസ്. ചെയർപെഴ്‌സൺ കെ. റാബിയ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീർ, കെ.എം. സുബൈർ, മുഹമ്മദാലി കടമ്പോട്ട്, മുഹമ്മദ് മച്ചിങ്ങൽ, സി.ഡി.എസ്. വൈസ്‌ചെയർപെഴ്‌സൺ കെ. ജൂബി, എം.കെ.എസ്.പി. കോഓർഡിനേറ്റർ രസിത, ബഡ്‌സ് സ്‌കൂൾ അധ്യാപകരായ പ്രസീത, ആയിശ തുടങ്ങിയവർ നേതൃത്വം നൽകി.