മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. വൈകീട്ട് രണ്ടു പൊതുപരിപാടികളിൽ പങ്കെടുക്കും. വൈകീട്ട് മൂന്നിന് തിരൂർ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെയും റിസർച്ച് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. തുടർന്ന് വൈകീട്ട് 5.30ന് മലപ്പുറം കിഴക്കേത്തലയിൽ നടക്കുന്ന ജില്ലാ എൽ.ഡി.എഫ് റാലിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.