local-self-department-min
എ.സി മൊയ്തീൻ

മലപ്പുറം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ ദൗത്യം നിർവഹിക്കാനുണ്ടെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടമായ സി.എച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്‌കരി ക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രമിക്കണം. അടുത്ത വർഷത്തേക്കുള്ള വാർഷിക പദ്ധതികൾക്ക് അടുത്ത മാസം രൂപം നൽകി ഏപ്രിൽ ഒന്നു മുതൽ പദ്ധതികൾ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വണ്ടൂർ മഞ്ചേരി റോഡിലാണ് 1.85 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 2015 സെപ്തംബറിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
പരിപാടിയിൽ എ.പി അനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വണ്ടൂർ ഹൈദരലി, വി.എ.കെ തങ്ങൾ, എം.അലവി, എം.അപ്പുണ്ണി, ജലീൽ നീലാമ്പ്ര, എം.ടി ബീന, ഇ. സിത്താര തുടങ്ങിയവരെ
പരിപാടിയിൽ ആദരിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ടർ മുഹമ്മദ് ചെമ്മല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നാസർ, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, സ്ഥിരസമിതി ചെയർമാൻ മാരായ കദീജ തോപ്പിൽ, എം രാമചന്ദ്രൻ, ധന്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ സത്യഭാമ, കാപ്പിൽ ജോയ്, എന്നിവർ സംസാരിച്ചു.