ggg
നെടുവ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര

പരപ്പനങ്ങാടി: നെടുവ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഒമ്പതാമത് ഭാഗവത സപ്താഹം ഇന്ന് സമാപിക്കും. സപ്താഹത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര നെടുവ വീരരായൻ പഴയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും തുടങ്ങി യജ്ഞശാലയിൽ സമാപിച്ചു . തുടർന്ന് കലൈവാണി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളിയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറി. ഭാഗവത സപ്താഹം ആറാം ദിവസമായ ഇന്നലെ രുദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി വിശേഷാൽ വഴിപാടും നടന്നു

അയിനിപ്പള്ളി ബാബു നമ്പൂതിരി ആണ് യജ്ഞാചാര്യൻ.