വള്ളിക്കുന്ന്: പത്തനംതിട്ട മണിയാറിലെ കാർബോറാണ്ടം യൂണിവേഴ്സൽ പവർ പ്ലാന്റിനോട് ചേർന്നുള്ള താമസസ്ഥലത്ത് പ്ലാന്റിലെ തൊഴിലാളിയായ കുടുംബനാഥനെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് കീഴയിൽ താമസിക്കുന്ന കല്ലിടുമ്പിൽ ബീരാൻ- നബീസ ദമ്പതികളുടെ മകൻ ഹനീഫയെ (47) ആണ് കൂടെ താമസിക്കുന്നവർ ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കുന്നിൽ നിന്നും ബന്ധുക്കൾ സംഭവ സ്ഥലത്തെത്തിയ ശേഷം പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം നാട്ടിലെത്തിച്ച് വാലയിൽ ജുമുഅത്ത് പള്ളിയിൽ കബറടക്കി. ഭാര്യ: സീനത്ത്. മക്കൾ: സാഗർ സിയാദ് (മാളിക്കടവ് ഐ.ടി.ഐ വിദ്യാർത്ഥി), ഷാമിൽ (വിദ്യാർത്ഥി, എം.എം.എൽ.പി.എസ് കീഴയിൽ).