തിരൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ആന്റ് റിസർച്ച് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്ത് ആശുപത്രികളുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആലത്തിയൂരിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. ജോതിഭാസ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് സ്പോൺസറിംഗ് ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജയും ഡിജിറ്റൽ പണമിടപാടുകളുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീലും നിർവഹിച്ചു
വി. അബ്ദുറഹ്മാൻ എം.എൽ.എ, മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് കുഞ്ഞി, തിരൂർ നഗരസഭ ചെയർമാൻ കെ.ബാവ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലക്ഷ്മി, ആറ്റുണ്ണി തങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. കുമാരൻ, റഹ്മത്ത് സൗദ, എം. കുഞ്ഞി ബാവ , രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇ.എൻ. മോഹൻദാസ് , പി.പി. സുനീർ, പി. ഇബ്രാഹിംകുട്ടി, ആർ. മുഹമ്മദ് ഷാ, കവറൊടി മുഹമ്മദ് , പി. നന്ദകുമാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷുഹൈബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. രമേശൻ പാലേരി, മിനി ഗോപിനാഥ്, ഹെൻട്രി ജേക്കബ്, ഷിജിത്ത്, എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. ശിവദാസൻ സ്വാഗതവും പി. രാജു നന്ദിയും പറഞ്ഞു '
ഏഴര ഏക്കർ സ്ഥലത്ത് 75000 സ്ക്വയർ ഫീറ്റിലാണ് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തോടെ ആശുപത്രി നിർമ്മിച്ചത്. 5500 ഓളം അംഗങ്ങളിൽ നിന്നായി 35 കോടിയോളം ഓഹരി മൂലധനം ജനകീയ ഷെയർ സമാഹരണത്തിലൂടെ സ്വരൂപിച്ചിരുന്നു. മെഡിക്കൽ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.വി.പി. ശശിധരന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്വാഷ്വാലിറ്റി, എമർജൻസി വിഭാഗം, ഐ.സി.യു, ആധുനിക നിലയിൽ സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്റർ എന്നിവയടക്കമുള്ള മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനത്തോടെയാണ് ആശുപത്രി പ്രവർത്തനസജ്ജമായത്.