പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം രാത്രി ശബരിമല സന്നിധാനത്തുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി തിങ്കളാഴ്ച പുലർച്ചെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഭക്തരോട് യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തുന്നതെന്നും ഭീകരവാദികളോടെന്ന പോലെയാണ്പൊലീസ് ഭക്തരോട് പെരുമാറുന്നതെന്നും യുവമോർച്ച നേതാവ് സന്ദീപ് വാര്യ ആരോപിച്ചു. പുലർച്ചെ നാലു വരെ പ്രവർത്തകർ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന് സമീപം ദേശീയപാത. ഉപരോധിച്ചു. സന്ദീപ് വാര്യർ, ബി. രതീഷ്, കെ.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി