പെരിന്തൽമണ്ണ: പ്രളയത്തിലും കാലവർഷക്കെടുതിയിലും തകർന്ന നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. 2018-19 വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകിയത്.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ചോല റോഡ് കുന്നപ്പള്ളി- വാർഡ് 21(4 ലക്ഷം), കുന്നുമ്മൽ ചോല റോഡ്- വാർഡ് 28(4 ലക്ഷം), വെട്ടത്തൂർ പഞ്ചായത്തിലെ കരുവാത്ത് കുന്ന് കുപ്പാടം റോഡ് (4 ലക്ഷം), മണ്ണാർമല പീടികപ്പടി കുറുപ്പത്ത് കു് റോഡ് (4 ലക്ഷം), മേലാറ്റൂർ പഞ്ചായത്തിലെ മേലാറ്റൂർ- എടയാറ്റൂർ പാണ്ടിക്കാട് റോഡ് (4 ലക്ഷം), ചെമ്മാണിയോട് തേലക്കാട് റോഡ് (4 ലക്ഷം), താഴേക്കോട് പഞ്ചായത്തിലെ നാട്ടുകൽ പുത്തൂർ അലനല്ലൂർ റോഡ് (4 ലക്ഷം), മരുതല വാലിക്കാട് റോഡ് (3.5 ലക്ഷം), ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത പാറൽ ചേരി റോഡ് (3.5 ലക്ഷം), പാറൽ കോളനി റോഡ് (3.5 ലക്ഷം), പുലാമന്തോൾ പഞ്ചായത്തിലെ പൂശാലി കുളമ്പ് റോഡ് (4 ലക്ഷം), പാമ്പാടം റോഡ് (3 ലക്ഷം), വളപുരം മോതിരപറ്റ റോഡ് (3 ലക്ഷം), ഏലംകുളം പഞ്ചായത്തിലെ പെരുമ്പറമ്പ് മാട്ടായ റോഡ് (4 ലക്ഷം), കുന്നക്കാവ് കുറ്റിക്കാട് പാത്ത്വേ (4 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വേങ്ങര: വേങ്ങര മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ അറിയിച്ചു.
ആസാദ് നഗർ കുറ്റൂർപാടം റോഡിന് നാല് ലക്ഷം ( വേങ്ങര പഞ്ചായത്ത് ), ആട്ടീരിപ്പടി ഇറച്ചിപ്പുര റോഡ് - 6 ലക്ഷം (ഒതുക്കുങ്ങൽ), കുന്നത്ത് വടക്കേകുണ്ട് റോഡ് - 5 ലക്ഷം ( ഊരകം), കുന്നത്ത് പൊറ്റാണിൽ റോഡ് റീ ടാറിംഗ് - 3 ലക്ഷം ( എ ആർ നഗർ), പനക്കൽ അങ്കത്തുകണ്ട് റോഡ് - 4 ലക്ഷം ( കണ്ണമംഗലം), ഇല്ലിപുലാക്കൽ മുച്ചുറാണി കടവ് റോഡ്- 2 ലക്ഷം (പറപ്പൂർ), കറ്റൂർപാടം എയർപോർട്ട് റോഡ് - 4 ലക്ഷം ( വേങ്ങര), പുളിക്കൽ പാല കട്ടേക്കാട് റോഡ് -5 ലക്ഷം ( ഊരകം), മുഹമ്മദ് റോഡ് റീ ടാറിംഗ് -3 ലക്ഷം (എ. ആർ നഗർ), ജുമുഅത്ത് പള്ളി ഇടവഴിറോഡ് - 3 ലക്ഷം( കണ്ണമംഗലം), അലാമ ഇക്ബാൽ പള്ളിയാളിതൊടി റോഡ് - 2 ലക്ഷം ( പറപ്പൂർ), കിഴക്കില്ലത്ത് റോഡ് പുനരുദ്ധാരണം - 5 ലക്ഷം ( ഊരകം), കക്കാടംപുറം കാരച്ചിറ റോഡ് റീ ടാറിംഗ് - 3 ലക്ഷം ( എ.ആർ നഗർ), ചെങ്ങാണി ഏറേകളങ്ങര റോഡ് റീ ടാറിംഗ് - 3 ലക്ഷം ( കണ്ണമംഗലം), കിഴക്കേകുണ്ട് ആലങ്ങാടൻ തോട് റോഡ് - രണ്ടു ലക്ഷം (പറപ്പൂർ), തീണ്ടേക്കാട് മേലേ വളപ്പിൽ റോഡ് റീടാറിംഗ് - മൂന്ന് ലക്ഷം ( കണ്ണമംഗലം), ആലിൻ ചുവട് മധുക്കപറമ്പ് റോഡ് റീ ടാറിംഗ് - 3 ലക്ഷം ( കണ്ണമംഗലം).