പൊന്നാനി: നഗരസഭയുടെ ടാലന്റ് ലാബ് പദ്ധതിയുടെ പരിശീലനം കവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊന്നാനിയുടെ ദേശപ്പെരുമയുടെ സാംസ്കാരിക പൈതൃകങ്ങളുടെ കാവൽക്കാരും തുടർച്ചക്കാരുമാകാൻ അടുത്ത തലമുറയെ പ്രാപ്തമാക്കുന്ന മാതൃക പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായിരുന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെയർമാൻ ടി. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ നിസാർ, ധന്യ, രാമകൃഷ്ണൻ, ശോഭന,നഗരസഭ സെക്രട്ടറി വിനോദ് കുമാർ, യു.ആർ.സി. പ്രോഗ്രാം ഓഫീസർ ബാബു എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ബിൻസി ഭാസ്കർ നന്ദി പറഞ്ഞു.