നിലമ്പൂർ: വീട്ടിനകത്ത് കയറിയ പുല്ലാണിമൂർഖനെ പിടികൂടി. കാരക്കോടിലെ അനീഷിന്റെ വീട്ടിലാണ് ചൊവാഴ്ച രാത്രി ഒമ്പത് മണിയോടെ മൂർഖൻ കയറിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ദ്ധൻ വഴിക്കടവ് പൂവ്വത്തിപ്പൊയിലിലെ പിലാത്തൊടിക മുജീബ് റഹ് മാനെത്തി പാമ്പിനെ പിടികൂടി. 13 വയസുള്ള ആൺമൂർഖനാണിത്. വനപാലകരുടെ സഹായത്തോടെ പിന്നീട്ട് ഉൾവനത്തിൽ വിട്ടു.