പരപ്പനങ്ങാടി : പരപ്പനങ്ങാടി നെടുവ കോവിലകം ചെറുകുറ്റി റോഡിലെ കോവിലകം ഇംഗ്ലീഷ് മീഡിയ സ്കൂളിന് സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി . ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ ഓട്ടോഡ്രൈവറായ മൂച്ചിക്കൽ അജിയാണ് പെരുമ്പാമ്പിനെ കണ്ടത്. ഏഴടിയോളം നീളമുണ്ട് . ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികളായ ജയദേവൻ, ഉണ്ണികൃഷ്ണൻ, സജിത്, സാജൻ തുടങ്ങിയവർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ പ്രളയസമയത്ത് മലയിൽ നിന്ന് ഒഴുകിയെത്തിയതാകുമെന്ന് കരുതുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെ ത്തി പാമ്പിനെ കൊണ്ടുപോയി