പൊന്നാനി: നഗരസഭയുടെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ മാതൃകാ നൂതന പദ്ധതിയായ ഗ്രീൻ റോയൽറ്റി യാഥാർത്ഥ്യത്തിലേയ്ക്ക്. ഡിസംബർ ഒന്നിന് ഹരിത കേരള മിഷൻ ഉപാദ്ധ്യക്ഷ ഡോ.ടി.എൻ. സീമ പദ്ധതി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മുഖ്യാതിഥിയാവും. നെൽവയൽ, കുളം കാവ് , കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക് വാർഷിക അവകാശധനമായി നൽകുന്നതാണ് ഗ്രീൻ റോയൽറ്റി.സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് പദ്ധിതി തുടങ്ങുന്നത്.പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ ഒ.ഒ ഷംസു സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശ്, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ വി.വി സുഹറ, കൃഷി ഓഫീസർ, നഗരസഭ സെക്രട്ടറി എസ്.എ വിനോദ്കുമാർ, കർഷക കമലാമേനോൻ എന്നിവർ പ്രസംഗിച്ചു.