മലപ്പുറം: ബന്ധു നിയമനത്തിൽ ഉത്തരം മുട്ടുമ്പോൾ മന്ത്രി കെ.ടി. ജലീൽ വില കുറഞ്ഞ ആരോപണം ഉന്നയിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് കുടുംബത്തിനെതിരായ വിമർശനങ്ങളെ സി.പി.എം പോലും പിന്തുണക്കില്ല. ആരോപണം ഉയർന്നാൽ രാജിവച്ച് അന്വേഷണം നേരിടണം. പകരം ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വൻപാപങ്ങൾ ചെയ്തത് താനല്ലെന്നും തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും ജലീൽ വിമർശിച്ചിരുന്നു.