sumitha
sumitha


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. ചേളാരി ചുള്ളോട്ട്പറമ്പ് സ്വദേശി പരേതനായ കൊയപ്പ കളരിക്കൽ അയ്യപ്പന്റെ മകൾ സുമിത (26) ആണ് മരിച്ചത്. ബി.കോം ബിരുദ വിദ്യാർത്ഥിനിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് നെടുവ വായനശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവ്: ചന്ദ്രിക. സഹോദരൻ:സുമേഷ് (അദ്ധ്യാപകൻ). കലാകാരൻ നാരായണൻ കൊടപ്പളി അമ്മാവനാണ്‌.