jj

തേഞ്ഞിപ്പലം: ശബരിമലയ്ക്ക് പോകാൻ തയ്യാറായി യാത്ര തിരിച്ച കണ്ണൂരിലെ രേഷ്മ നിശാന്തിനൊപ്പം കൊച്ചിയിലെ പത്രസമ്മേളനത്തിൽ പങ്കെടുത്ത അപർണ്ണ ശിവകാമിയുടെ കാക്കഞ്ചേരിയിലെ വീടിന് നേരെ കല്ലേറ്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയുടെ ജനൽച്ചില്ലുകളാണ് തകർന്നത്. ആർക്കും പരിക്കില്ല. ആറ് വലിയ കരിങ്കൽ കഷ്ണങ്ങൾ മുറ്റത്ത് കിടന്നിരുന്നു.

ശബരിമലയിലേക്കുളള സംഘത്തിൽ താൻ ഉൾപ്പെട്ടിരുന്നില്ലെന്നും പത്രസമ്മേളനത്തിന് സൗകര്യം ചെയ്തു കൊടുക്കുക മാത്രമായിരുന്നെന്നും അപർണ്ണ പറയുന്നു. കരിപ്പൂർ എയർപോർട്ട് സ്‌കൂളിലെ അദ്ധ്യാപികയാണ് അപർണ്ണ ശിവകാമി. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.