തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്തംഗവും മംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പുറത്തൂർ കുറുമ്പടിയിലെ തട്ടാൻ പറമ്പിൽ അശോകനെ (57) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ഭാര്യ കുളിക്കാൻ പോയ സമയത്തായിരുന്നു ആത്മഹത്യ. മംഗലം ഡിവിഷനിൽ നിന്നാണ് ടി.പി.അശോകൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: അജയ് വിഷ്ണു (ജെ.ടി.ഒ, ബി.എസ്.എൻ.എൽ, തിരൂർ), അഭിമന്യു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.