പെരിന്തൽമണ്ണ: പത്തു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന കാടാമ്പുഴ പിലാത്തറയിലെ ചെറുപറമ്പിൽ റഫീഖിനെയാണ് (38) കൊളത്തൂർ എസ്.ഐ പി. സദാനന്ദനും സംഘവും വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തത്.
10 വർഷത്തോളമായി വിചാരണയ്ക്ക് കോടതികളിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. കൊളത്തൂർ എസ്.ഐക്ക് പുറമേ സി.പി.ഒമാരായ ഷറഫുദ്ദീൻ, മനോജ്, ഷജീർ, അനീഷ്, ഷക്കീൽ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.