താനൂർ: വ്യാജ ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളോടനുബന്ധിച്ച് ഒരാൾ കൂടി അറസ്റ്റിൽ. പണ്ടാരക്കടപ്പുറം സ്വദേശി ചെറുപുരയ്ക്കൽ മുഷ്താഖിനെയാണ്(24) പൊലീസ് അറസ്റ് ചെയ്തത്. അക്രമസംഭവങ്ങളോടനുബന്ധിച്ച് താനൂരിൽ മുപ്പത് പേരാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിക്കൽ, കെ.എസ്.ആർ.ടി.സി ബസ് തകർക്കൽ,കടകൾ ആക്രമിച്ച് കവർച്ച എന്നിവയ്ക്കാണ് കേസ് . പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.