മലപ്പുറം: കേരളം പിറകോട്ടല്ല, മുന്നോട്ട് എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്. ഐ വിദ്യാർത്ഥിനി മുന്നേറ്റം മലപ്പുറത്ത് നടന്നു. കളക്ടറേറ്റ് പരിസരത്ത് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ. രശ്മി അദ്ധ്യക്ഷയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റംഗം എ.കെ. റംഷീന, സംസ്ഥാന കമ്മിറ്റിയംഗം റജുല വിജയൻ, വൃന്ദരാജ് എന്നിവരും പ്രസംഗിച്ചു.