നിലമ്പൂർ: ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച പ്രത്യേക സാഹചര്യത്തിൽ പൊലീസിന് ഉപയോഗിക്കാൻ മൾട്ടി പർപ്പസ് വാഹനം നിലമ്പൂർ മേഖലയിലേക്ക് അനുവദിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ സ്റ്റേഷൻ പരിധികളിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനാണ് വാഹനം താത്കാലികമായി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും അനുവദിച്ചത്. സാധനങ്ങൾ കൊണ്ടു പോകാൻ കാരിയേജ് സൗകര്യം ഉൾപ്പെടെയുള്ളതാണ് അഞ്ച് പേർക്ക് ഇരിക്കാവുന്ന വാഹനം. പ്രളയമടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലും പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വാഹനം ഉപയോഗപ്രദമാകും