വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം സമുചിതമായി ആഘോഷിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ നട തുറന്ന ശേഷം നെയ് ദീപ സമർപ്പണം നടന്നു. ആയിരക്കണക്കിന് നെയ്ദീപങ്ങൾ കൊണ്ട് ക്ഷേത്രപരിസരം വർണാഭമായി. നിരവധി ഭക്തർ നെയ് ദീപ സമർപ്പണത്തിൽ പങ്കാളികളായി. മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ ടി.എൻ. ശിവശങ്കരൻ, എ. പ്രദീപൻ, ടി.എം. സാവിത്രി, എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ അപ്പു വാരിയർ, സൂപ്രണ്ട് മുരളി വാരിയർ തുടങ്ങിയവരും ക്ഷേത്രം ജീവനക്കാരും നെയ് ദീപ സമർപ്പണത്തിനു നേതൃത്വം നൽകി. തുടർന്ന് പത്തോടെ തൃക്കാർത്തിക പിറന്നാൾ സദ്യ ആരംഭിച്ചു. വൈകിട്ട് മൂന്നര വരെ നീണ്ടു നിന്ന പിറന്നാൾ സദ്യയിൽ പതിനയ്യായിരത്തോളം ആളുകൾ പങ്കാളികളായി. രാത്രി തിരുവനന്തപുരം വൈഗ വിഷൻ അവതരിപ്പിച്ച ബാലെ കാളിയമ്മൻ അരങ്ങേറി.