താനൂർ: താനൂർ മാതാ അമൃതാനന്ദമയി മഠത്തിൽ വൃശ്ചികത്തിലെ തൃക്കാർത്തിക നാളിൽ നടത്തുന്ന പൊങ്കാല മഹോത്സവത്തിന് ആയിരങ്ങൾ സാക്ഷിയായി. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ തുടക്കം. തിരുവനന്തപുരം കൈമനം ആശ്രമം മഠാധിപതി ശിവാമൃത ചൈതന്യ ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന് സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, അന്നദാനം. ചടങ്ങുകൾക്ക് അതുല്യാമൃത ചൈതന്യ, ഭവ്യാമൃത ചൈതന്യ, വരദാമൃത ചൈതന്യ എന്നിവർ നേതൃത്വം നൽകി. പൊങ്കാലയിടാൻ നിരവധിപേരാണ് എത്തിയത്.