pv
ഫാത്തിമാഗിരി സോഷ്യൽ സർവീസ് സെന്റർ സംഘടിപ്പിച്ച വനിതാ സംഗമം പി.വി. അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് സമീപം.

നിലമ്പൂർ: സാമൂഹ്യ സേവന രംഗത്ത് ഫാത്തിമാഗിരി സോഷ്യൽ സർവ്വീസ് സെന്ററിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പി.വി. അൻവർ എം.എൽ.എ. ഫാത്തിമാഗിരി സോഷ്യൽ സർവ്വീസ് സെന്റർ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതം സാമൂഹ്യ സേവനത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാറ്റി വെച്ച സിസ്റ്റർ വെറോണിക്ക സ്ഥാപിച്ച സംഘടന അവരുടെ സ്വപ്നങ്ങൾ സാക്ഷാൽകരിച്ചിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സിസ്റ്റർ എം. അൻസില്ല അധ്യക്ഷത വഹിച്ചു. മനുഷ്യനെ സ്‌നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ പാതയാണ് സിസ്റ്റർ മരീനിയും കൂട്ടരും പിൻതുടരുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. നിലമ്പൂർ നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. കരുണാകരൻ പിള്ള, പി.ടി. ഉസ്മാൻ, ഫാത്തിമാഗിരി സോഷ്യൽ സർവീസ് സെന്റർ ഡയറക്ടർ സിസ്റ്റർ മരീനി, വനിതാ കമ്മീഷൻ മുൻ അധ്യക്ഷ റോസക്കുട്ടി ടീച്ചർ, റവ.ഫാ. ക്ലാരൻസ് പള്ളിയത്ത്, റവ.ഫാ. പോൾ ചെറുകോടത്ത്, ഡോ. സിസ്റ്റർ ഗ്രേസ് തോമസ്, സിസ്റ്റർ ജൊവിറ്റ, ലിസി ജോസഫ് എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ ഡോ. ടി.ഒ. പൗലോസ്, ഡോ. വി.ആർ. ഹരിദാസ് എന്നിവർ ക്ലാസ്സെടുത്തു.