aisf
ശബരിമല പ്രശ്‌നത്തിൽ അക്രമം നടന്ന കോഴിപ്പുറത്തെ അപർണ്ണയുടെ വീട് എ.ഐ.വൈ.എഫ് നേതാക്കൾ സന്ദർശിക്കുന്നു

മലപ്പുറം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഏറണാകുളത്ത് വാർത്താസമ്മേളനം നടത്തിയ കോഴിപ്പുറം സ്വദേശി അപർണ്ണയുടെ വീട് ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയെന്ന് ഉറപ്പിച്ച് അർദ്ധരാത്രിയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. അക്രമം നടന്ന അപർണ്ണയുടെ വീട് എ.ഐ.വൈ.എഫ് നേതാക്കളായ അഡ്വ. കെ.കെ. സമദ്, എം.കെ മുഹമ്മദ് സലീം, ഷഫീർ കിഴിശ്ശേരി, സി.പി നിസാർ, സി.പി.ഐ നേതാക്കളായ പി വിജയൻ, പി. വിശ്വൻ, കെ. ഷാജു എന്നിവർ സന്ദർശിച്ചു.