മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ എൻ.സി.സി യൂണിറ്റ് എഴുപത്തൊന്നാമത് എൻ.സി.സി ദിനം ആഘോഷിച്ചു. കോളേജിൽ നിന്നാരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ. അലവി ഫ്ളാഗ് ഓഫ് ചെയ്തു. എൻ.സി.സി. ഓഫീസർ ലെഫ്റ്റനന്റ് ജഹ്ഫറലി, നായബ് സുബേദാർ ദേവേന്ദർ സിംഗ് എന്നിവർ സംസാരിച്ചു. അബിൻ, സുഭിജിത്, സനിത്, ഫായിസ്, രഹന നേതൃത്വം നൽകി.