മലപ്പുറം : മലപ്പുറം ഉപജില്ലവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള ശില്പശാലകൾ എ.എം യു.പി.സ്‌കൂൾ മുണ്ടുപറമ്പിൽ വെച്ചു നടന്നു. മലയാള ഭാഷയുടെ സൗകുമാര്യം അടുത്തറിയുന്നതിന് കുട്ടികൾക്ക് ശില്പശാലകളിലൂടെ അവസരം ലഭിച്ചു.
നാടൻപാട്ട്, കഥ, കവിത അഭിനയം, കാവ്യാലാപനം, ചിത്രം, പുസ്തകാസ്വാദനം എന്നിവയിലാ ണ് ശില്പശാലകൾ നടത്തിയത്. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ശില്പശാലകൾ ഏറെ പ്രയോജനപ്പെട്ടു്. വിവിധ മേഖലയിലുള്ള ശില്പശാലകൾക്ക്
ലിജിഷ, അജിത്രി,നിഗാർ ബീഗം, പ്രശാന്ത്, ജയറാം, സിഗ്‌നി ദേവരാജ്, ജനുമഞ്ചേരി, രമേശ് വട്ടിങ്ങാവിൽ എന്നിവർ നേതൃത്വം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പിഹുസൈൻ , കെ. മുഹമ്മദ് ഇക്ബാൽ, വിദ്യാരംഗം ജില്ല കോ.ഓർഡിനേറ്റർ കെ.വി. സെയ്ത് ഹാഷിം ഉപജില്ല കോ ഓഡിനേറ്റർ ഇന്ദിരാദേവി.പ്രധാനാധ്യാപകൻ കെ. മുഹമ്മദ് ഹാരിസ്, നൗഷാദ്, എം.സി റീന, റിയാസ്, ആശ എന്നിവർ പങ്കെടുത്തു