കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്‌ക്കൂളിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബോധ വൽക്കരണ ക്ലാസ് പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ടീം അംഗങ്ങളായ സൽമാനുൽ ഫാരിസ്, ജൗഹർ, നജീബ, റഹ എന്നിവർ വിദ്യാർത്ഥികൾക്ക് സ്തനാർബുദ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എടുത്തു.
സ്തനാർബുദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതു നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉതകുന്ന രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുവാൻ ബോധവൽക്കരണ പരിപാടിയിലൂടെ സാധിച്ചു. അധ്യാപികയായ സ്‌പൈജ ടീച്ചർ, വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ, തസ് വാനി എന്നിവർ നേതൃത്വം നൽകി.