കോഡൂർ: ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ആറ് കോടിയോളം രൂപയുടെ അടങ്കൽ വാർഷിക പദ്ധതിക്ക് സെമിനാർ അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, എം.കെ. മുഹ്‌സിൻ, കെ. ആബിദ, പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീർ, കെ.എം. സുബൈർ, സജ്‌നാമോൾ ആമിയൻ, കെ. മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ബാബു, കെ. പ്രഭാകരൻ, പി.സി. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.