തിരൂരങ്ങാടി: ചിത്ര, ശില്പ കലാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ആർട്ട് ആന്റ് ആർട്ടിസ്റ്റ് അസ്സോസിയേഷൻ ഓഫ് കേരള വള്ളിക്കുന്ന് കോട്ടക്കടവ് നിറങ്കൈതകോട്ട അയ്യപ്പ ക്ഷേത്ര പരിസരത്ത് ഒരുക്കിയ സംസ്ഥാനതല ചിത്രകലാ ക്യാമ്പ് നാടിന്റെ ഉത്സവമായി മാറി. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഭൂമിയാണ് സംഘാടകർ ഉദ്ദേശിച്ചിരുന്നതെങ്കിലും സഹായ സഹകരണവുമായി ക്ഷേത്രകമ്മറ്റികൂടി രംഗത്തുവന്നതോടെ ക്യാമ്പ് ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയായിരുന്നു. കാൻവാസിലും, ഹാൻഡ് മെയ്ഡ് പേപ്പറുകളിലുമെല്ലാം ക്ഷത്രവും, ആൽത്തറയും, പരിസരങ്ങളും കലാകാരന്മാർ പകർത്തി.
ചടങ്ങിന്റെ ഉദ്ഘാടനവും ലോഗോപ്രകാശനവും ചിത്രകാരി ദേവിക വള്ളിക്കുന്ന് നിർവ്വഹിച്ചു. ആദിത്യ ചെറിയമുണ്ടം മുഖ്യാതിഥിയായിരുന്നു. ഖമറുദ്ദീൻ പാണമ്പ്ര അദ്ധ്യക്ഷനായി. പ്രൊഫ.കരീം, സുബ്രഹ്മണ്യൻ അരിയല്ലൂർ,മാസ്റ്റർ സുരേഷ്, റഹ്മാൻ ചോറ്റൂർ, മുഷ്താഖ് കൊടിഞ്ഞി, ബാബു പനയ്ക്കൽ, ഷിജു കോഴിക്കോട്, പ്രഭാകരൻ താനൂർ, സുനിൽ ചിപ്പി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ാഗങ്ങളിൽനിന്നായി നൂറിലേറെ ചിത്രകാരന്മാർ ക്യാംപിൽ പങ്കെടുത്തു.